നാടകീയ നിമിഷങ്ങള്‍:
യാത്രയ്ക്കിടെ വിമാനത്തിലെ ക്രൂ അംഗങ്ങളിലൊരാള്‍ അറിയാതെ എള്ള് (ടലമൊ) അടങ്ങിയ ഭക്ഷണം കഴിച്ചതാണ് അപകടത്തിന് കാരണമായത്. ഈ ഭക്ഷണപദാര്ത്ഥത്തോട് ജീവനക്കാരന് അതികഠിനമായ അലര്‍ജി ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് മിനിറ്റുകള്‍ക്കകം ഇയാള്‍ക്ക് ശ്വാസതടസ്സവും കുഴഞ്ഞുവീഴ്ചയും ഉള്‍പ്പെടെയുള്ള ഗുരുതരമായ അലര്‍ജിക് ഷോക്ക് (Anaphylactic Shock) അനുഭവപ്പെട്ടു.
അടിയന്തര പ്രതിരോധത്തിനുള്ള 'എപ്പിപെന്‍' (EpiPen) നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയം വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രായേലി ഡോക്ടര്‍ അടിയന്തരമായി ഇടപെടുകയായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി കിറ്റില്‍ നിന്ന് അദ്ദേഹം അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ നല്കി രോഗിയുടെ നില താല്‍ക്കാലികമായി നിയന്ത്രണത്തിലാക്കി.
അടിയന്തര ലാന്‍ഡിംഗ്:
ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്കുന്നതിനിടയില് പൈലറ്റുമാര്‍ വിമാനം സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ലാന്‍ഡ് ചെയ്തു. റണ്‍വേയില്‍ സജ്ജമായിരുന്ന ആംബുലന്‍സ് സംഘം ജീവനക്കാരനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ജീവന് രക്ഷിക്കാന്‍ അവസരോചിതമായി ഇടപെട്ട ഡോക്ടര്‍ക്ക് എയര്‍ലൈന്‍സും യാത്രക്കാരും നന്ദി അറിയിച്ചു.
വൈകിയെത്തിയ യാത്ര:
രോഗബാധിതനായ ജീവനക്കാരന് പകരമായി മറ്റൊരു ക്രൂവിനെ ബെല്‍ഗ്രേഡിലേക്ക് എത്തിക്കേണ്ടിവന്നതിനാലും, ബെല്‍ഗ്രേഡില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിയാത്തതിനാല്‍ വിയന്നയില്‍ (ഓസ്ട്രിയ) പ്രത്യേക സ്റേറാപ്പ് അനുവദിക്കേണ്ടി വന്നതിനാലും മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ലുഫ്താന്‍സ അധികൃതര്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കി.

Comments: